Breaking News

തമിഴ്​നാട്ടില്‍ 220 കോടിയുടെ അനധികൃത സമ്ബാദ്യം​ പിടിച്ചെടുത്തു

 


ചെന്നൈ: തമിഴ്​നാട്ടില്‍ 220 കോടിയുടെ അനധികൃത സമ്ബാദ്യം​ പിടിച്ചെടുത്തു. ടൈല്‍സും സാനിട്ടറിവെയറുകളും നിര്‍മിക്കുന്ന കമ്ബനിയിലാണ്​ ആദായനികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയത്​.ഫെബ്രുവരി 26ന്​ തമിഴ്​നാട്​, ഗുജറാത്ത്​, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 20 ഓളം ഇടങ്ങളിലായിരുന്നു കര്‍ശന പരിശോധന​. 8.30 കോടി രൂപയും റെയ്ഡില്‍ പിടികൂടിയിരുന്നു . അതെ സമയം 220കോടിയുടെ ഉറവിടം വ്യക്തമല്ല.

ദക്ഷിണേന്ത്യയിലെ പ്രമുഖ ടൈല്‍സ്​ നിര്‍മാണ കമ്ബനിയിലായിരുന്നു പരിശോധന. ഇവയുടെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക്​ കഴിഞ്ഞിട്ടില്ല .തമിഴ്​നാട്ടില്‍ തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്‌​ ആദായനികുതി വകുപ്പ്​ സൂക്ഷമ നിരീക്ഷണത്തിലാണ്​.

No comments