ആലപ്പുഴ ജില്ലയിലെ കൊവിഡ് വ്യാപനം തടയുന്നതിനായി കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ കലക്ടര്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കൊവിഡ് വ്യാപനം തടയുന്നതിനായി കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണുകളിലും ആലപ്പുഴയടക്കമുള്ള ബീച്ചുകളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ 4500-5000 ടെസ്റ്റുകളാണ് ദിവസം നടത്തുന്നത്. ഇത് 6000 ആയി വര്‍ധിപ്പിക്കും.
75 ശതമാനം ആര്‍ടിപിസിആര്‍ ടെസ്റ്റും 25 ശതമാനം ആന്റിജന്‍ ടെസ്റ്റുമാണ് നടത്തുന്നത്. ബീച്ചുകളില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ഇവിടെ നിയോഗിക്കും.

No comments