മുഖ്യമന്ത്രിക്കെതിരെ താന്‍ നടത്തിയ പ്രസംഗത്തില്‍ ഉറച്ചു നിന്ന് കെ.സുധാകരന്‍ എം.പി.
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ താന്‍ നടത്തിയ പ്രസംഗത്തില്‍ ഉറച്ചു നിന്ന് കെ.സുധാകരന്‍ എം.പി. മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കെ.സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചെത്ത് തൊഴിലാളിയെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. 'അതിലെന്ത് ജാതിയാണുള്ളത്. ചെത്തുകാരനെന്നത് ജാതിയാണോ. ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. അതിന്റെ തെറ്റും ശരിയും ഞാന്‍ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല' കെ. സുധാകരന്‍ പറഞ്ഞു.
കുലത്തൊഴില്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും എത്രയോ നേതാക്കന്‍മാര്‍ കൂലിത്തൊഴിലാളിയുടെ മകനാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നും പരാമര്‍ശത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

No comments