Breaking News

റിപ്പബ്ലിക്​ ദിനത്തിലെ കര്‍ഷകരുടെ ട്രാക്​ടര്‍ പരേഡിനിടെ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരണപ്പെട്ട കര്‍ഷകന്‍റെ വീട്​ കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു.

 


ലഖ്​നൗ: റിപ്പബ്ലിക്​ ദിനത്തിലെ കര്‍ഷകരുടെ ട്രാക്​ടര്‍ പരേഡിനിടെ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരണപ്പെട്ട കര്‍ഷകന്‍റെ വീട്​ കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയായ നവ്​രീത്​ സിങ്ങാണ്​ റിപ്പബ്ലിക്​ ദിനത്തില്‍ മരണപ്പെട്ടത്​.

വീട്ടിലെത്തിയ പ്രിയങ്ക പ്രാര്‍ഥന ചടങ്ങുകളില്‍ പ​ങ്കെടുത്തു. പ്രിയങ്ക ഗാന്ധിക്കൊപ്പം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്​ നേതാക്കളും അനുഗമിച്ചു. പ്രിയങ്കയുടെ കൂടെയുണ്ടായിരുന്ന വാഹനവ്യൂഹം കൂട്ടിയിടിച്ചതിനാല്‍ യാത്ര ഏതാനുംസമയം തടസ്സപ്പെട്ടിരുന്നു. ആര്‍ക്കും പരിക്കില്ലെന്നാണ്​ വിവരം

No comments