പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍
ന്യൂഡല്‍ഹി: പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍. മുന്നണിമാറ്റത്തെ കുറിച്ച് ശരദ് പവാറും പ്രഫുല്‍ പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലായില്‍ എല്‍.ഡി.എഫ് സീറ്റ് നല്‍കിയില്ലെങ്കിലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളുവെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചാണ് ശരദ് പവാറുമായുളള കൂടിക്കാഴ്ചയില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ അറിയിച്ചത്.
പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് എല്‍ഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെ എന്‍സിപി നിലപാട് കടുപ്പിച്ചു.

No comments