വിവിധ സംഭവങ്ങളില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സമൂഹമാദ്ധ്യമങ്ങളുടെ നിലപാട് അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിവിധ സംഭവങ്ങളില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സമൂഹമാദ്ധ്യമങ്ങളുടെ നിലപാട് അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. 'ട്വിറ്ററോ, ഫേസ്‌ബുക്കോ ലിങ്ക്ഡ്‌ഇന്നോ വാട്‌സപ്പോ ഏത് സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമായാലും ഇവര്‍ക്കെതിരെ നടപടിയെടുക്കും' മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'നിങ്ങള്‍ക്ക് ഇന്ത്യയില്‍ കോടിക്കണക്കിന് പേരെ അക്കൗണ്ടില്‍ ചേര്‍ക്കാം. പണമുണ്ടാക്കാം. പക്ഷെ ഇന്ത്യന്‍ നിയമങ്ങളെയും ഭരണഘടനയെയും അനുസരിക്കണം.' രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

No comments