രാജ്യത്ത് വീണ്ടും ഉള്ളിവില വര്‍ധിച്ചേക്കുമെന്ന ആശങ്ക ശക്തമാവുന്നു
കൊച്ചി : രാജ്യത്ത് വീണ്ടും ഉള്ളിവില വര്‍ധിച്ചേക്കുമെന്ന ആശങ്ക ശക്തമാവുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റെക്കോര്‍ഡ് വില വര്‍ധനവാണ് ഉള്ളിക്ക് മഹാരാഷ്ട്രയിലെ നാസികിലെ ലസല്‍ഗോണ്‍ മണ്ടിയില്‍ ഉണ്ടായത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബ് ക്വിറ്റലിന് 970 രൂപയ്ക്ക് വിറ്റ ഉള്ളിയുടെ വില 4200 രൂപ മുതല്‍ 4500 രൂപ വരെയായി വര്‍ധിച്ചു. കിന്‍റലിന് ചൊവ്വാഴ്ചത്തെ വില 3600 രൂപയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച മഴയെ തുടര്‍ന്നാണ് വില ഉയരാന്‍ കാരണമായതെന്നാണ് പറയുന്നത്.
വരും ദിവസങ്ങളിലും വിലയില്‍ വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് മാര്‍ക്കറ്റില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഖരിഫ് വിളകളുടെ വിതരണം കുറഞ്ഞുവെന്നും ഇവിടെ നിന്നുള്ള കര്‍ഷകര്‍ പറയുന്നതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

No comments