Breaking News

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കാത്തിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നില്ല.

 


കണ്ണൂര്‍: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കാത്തിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നില്ല. ശനിയാഴ്ച വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കാണാന്‍ എത്തുമെന്ന് കുഞ്ഞനന്തന്‍ നായര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായി.

പിണറായി വിജയനോട് മാപ്പ് പറയണമെന്നും അദ്ദേഹത്തെ കാണാന്‍ ആഗ്രഹമുണ്ടെന്നും ബര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍ നേരത്തേ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ കണ്ണൂരിലെത്തുമ്ബോള്‍ മുഖ്യമന്ത്രി കാണാന്‍ വരുമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രതീക്ഷ.

ശനിയാഴ്ച ഉച്ചവരെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലുണ്ടായിരുന്നു.

No comments