പാല സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടത് മുന്നണി വിട്ട എന്‍സിപി നേതാവ് മാണി സി.കാപ്പന്‍ ഇന്ന് യുഡിഎഫിലെത്തി.
കൊച്ചി: പാല സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടത് മുന്നണി വിട്ട എന്‍സിപി നേതാവ് മാണി സി.കാപ്പന്‍ ഇന്ന് യുഡിഎഫിലെത്തി. ദേശീയ നേതൃത്വവും കൈയ്യൊഴിഞ്ഞതോടെയാണ് എന്‍സിപിയില്‍ പിളര്‍പ്പിന് വഴിയൊരുക്കിയ മാണി സി.കാപ്പന്റെ നീക്കം. പാലായിലെ ശക്തിപ്രകടനത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളം യാത്രയുടെ പങ്കെടുത്തായിരുന്നു മുന്നണി പ്രവേശനം.
പാലായിലെ വികസനത്തിന് ജോസ് കെ മാണിയും സിപിഎം ജില്ലാ സെക്രട്ടറിയും തുരങ്കം വയ്ക്കുകയായിരുന്നു എന്ന് ആരോപിച്ച മാണി സി കാപ്പന്‍ പ്രതിസന്ധികള്‍ക്ക് ഇടയിലും പാലായുടെ വികസനത്തിന് പരമാവധി കാര്യങ്ങള്‍ ചെയ്യാനായെന്നും പറഞ്ഞു. .
ഒന്‍പതരയ്ക്ക് ആര്‍വി പാര്‍ക്കില്‍ നിന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ റാലി തുടങ്ങിയത്.

No comments