Breaking News

കോൺഗ്രസിലേക്ക് വൻ ഒഴുക്ക്..!! രമേശ് പിഷാരടിയും ഇടവേള ബാബുവും കോൺഗ്രസിലേക്ക്..!! ഇന്ന് വേദിയിൽ എത്തും.. ആവേശം..

 


കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തുമ്ബോള്‍ രമേഷ് പിഷാരടി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇവിടെ വെച്ച്‌ ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും.



ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രമേശ് പിഷാരടി ചര്‍ച്ച നടത്തി. ഷാഫി പറമ്ബില്‍ എം.എല്‍.എ. കെ.സി.വിഷ്ണുനാഥ്, വി.ടി സതീശന്‍. കെ.എസ് ശബരീനാഥന്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.



രമേഷ് പിഷാരടി തത്ക്കാലം മത്സര രംഗത്തേക്കില്ലെന്നാണ് സൂചന.

രമേശ് പിഷാരടിയുടെ ഉറ്റസുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് അനുഭാവിയാണ്. ധര്‍മ്മജന്റെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.



നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറെന്ന് ധര്‍മജന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.


കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജര്‍ രവിയും ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു.

No comments