Breaking News

രാജ്യത്ത് കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം


 ഡല്‍ഹി: രാജ്യത്ത് കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 35 മരണമാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 19 ആണ്. ഈ രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 81 ശതമാനവും റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ചികിത്സയിലുള്ളവരില്‍ 45 ശതമാനവും പേര്‍ കേരളത്തില്‍ നിന്നാണ്. 25 ശതമാനം പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നത്.

No comments