Breaking News

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂടി


 കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 87 രൂപ 76 പൈസയും ഡീസല്‍ വില 81രൂപ 99 പൈസയുമായി. തിരുവനന്തപുരം നഗരത്തില്‍ 89രൂപ 48 പൈസ ആണ് പെട്രോള്‍ വില. ഡീസല്‍ 83 രൂപ 63 പൈസ.

No comments