Breaking News

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരപന്തലിലേക്ക് രാഹുല്‍ ഗാന്ധിയും..!! രാഹുല്‍ ഗാന്ധിയെ നാളെ സമര പന്തലിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം..!! കോണ്‍ഗ്രസിന്റെ നീക്കം ഇങ്ങനെ.. സമരം ദേശീയതലത്തിൽ..


 തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലിലേക്ക് രാഹുല്‍ ഗാന്ധിയും. രാഹുലിനെ സമര പന്തലിലെത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിന് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് എത്തുന്നുണ്ട്.


ഈ സമയം സമരപ്പന്തലിലേക്കു കൂടി അദ്ദേഹത്തെ എത്തിക്കുന്നതിനാണ് ശ്രമം. എംപിയെ സമരക്കാര്‍ക്കിടയില്‍ എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.


ചൊവ്വാഴ്ച വൈകുന്നേരമാണ് ശംഖുമുഖം കടപ്പുറത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം.


ഇതിനായി രാഹുല്‍ ഉച്ചയോടെ തന്നെ തിരുവനന്തപുരത്തെത്തുന്നുണ്ട്. .


രാഹുല്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നതോടെ തലസ്ഥാനത്ത് സര്‍ക്കാരിനെതിരെ നടക്കുന്ന ഉദ്യോഗാര്‍ഥികളുടെ സമരം ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. നിലനില്‍ക്കുന്ന സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമായിരിക്കും അദ്ദേഹത്തിന്റെ സമരപ്പന്തല്‍ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വരും ദിവസങ്ങളില്‍ രാഹുലിനെ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. മറ്റ്‌നനാള്‍ കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായും അദ്ദേഹം സംവദിക്കുന്നുണ്ട്.


അടുത്തയാഴ്ച മധ്യത്തോടെ കൂടുതല്‍ പരിപാടികള്‍ രാഹുലിനായി സംഘടിപ്പിക്കാനാണ്‌ന നീക്കം. വിദ്യാര്‍ത്ഥികളുമായും തൊഴിലാളികളുമായുമൊക്കെ സംവാദമാണ് പ്രധാന പരിപാടി.

No comments