Breaking News

പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി കാപ്പനെ തള്ളി സിപിഎം കോട്ടയം ജില്ലാക്കമ്മറ്റിയും

 


കോട്ടയം: പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി കാപ്പനെ തള്ളി സിപിഎം കോട്ടയം ജില്ലാക്കമ്മറ്റിയും. മുന്ന് പ്രാവശ്യം പാലായില്‍ നിന്നും മത്സരിച്ചു തോറ്റ മാണി സി കാപ്പന്‍ ഉപ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയത് സിപിഎം കയ്യും മെയ്യും മറന്ന് പണിയെടുത്തിട്ടായിരുന്നെന്നുമാണ് കോട്ടയം ജില്ലാക്കമ്മറ്റിയുടെ നിലപാട്. ഇടതുമുന്നണിക്ക് എല്ലാക്കാലത്തും ഒരു നിലപാടുണ്ട് അത് ലംഘിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

പുതിയതായി ഇടതുമുന്നണിയില്‍ എത്തിയ ജോസ് കെ മാണി വിഭാഗവുമായി പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി കാപ്പന്‍ നടത്തുന്ന അവകാശ തര്‍ക്കം ഇടതുമുന്നണിയില്‍ സീറ്റ് പ്രതിസന്ധിക്ക് കാരണമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാണി സി കാപ്പനെ സിപിഎം കോട്ടയം ജില്ലാക്കമ്മറ്റിയും തള്ളി രംഗത്ത് വന്നത്.

No comments