കേരളത്തില്‍ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയമാറ്റങ്ങള്‍ സംഭവിക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി
കൊച്ചി: കേരളത്തില്‍ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയമാറ്റങ്ങള്‍ സംഭവിക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിലെ ലീഗിന്‍റെ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ പറയും. ലീഗിന്‍റെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന തരത്തില്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടെന്ന വാര്‍ത്തയെ കുറിച്ച് അറിയില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

No comments