Breaking News

പാലായില്‍ മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി വന്നാല്‍ പിന്തുണക്കുമെന്ന് പി സി ജോര്‍ജ്


 കോട്ടയം | പാലായില്‍ മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി വന്നാല്‍ പിന്തുണക്കുമെന്ന് പി സി ജോര്‍ജ് എം എല്‍ എ. കാപ്പനല്ലാതെ മറ്റാരെങ്കിലുമാണെങ്കില്‍ ജനപക്ഷം മത്സര രംഗത്തുണ്ടാകുമെന്നും കാപ്പന്‍ ഒരു ചാനലിനോട് പ്രതികരിച്ചു.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പിണറായി സര്‍ക്കാറിന് തുടര്‍ ഭരണ സാധ്യത ഏറെയാണ്. കോട്ടയം ജില്ലയില്‍ ജോസ് കെ മാണി മുന്നണി മാറിയതോടെ എല്‍ ഡി എഫിന് സാധ്യകള്‍ വര്‍ധിച്ചിട്ടുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി പോലും സുരക്ഷിതനല്ല. പാലായില്‍ ജോസ് കെ മാണിക്കാണ് അല്‍പ്പം മുന്‍തൂക്കം കൂടുതല്‍. എന്നാല്‍ കാപ്പന്‍ വന്നാല്‍ മത്സരം കടുക്കും. ജനപക്ഷം കാപ്പന് പിന്തുണ നല്‍കും.

No comments