ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സി.പി.ഐ
പത്തനംതിട്ട: ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നവീകരിച്ച സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ നിര്‍മിച്ച എം സുകുമാരപിള്ള ഹാളിന്റെ സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും സര്‍ക്കാരിനെതിരായി ഒരുമിച്ചുള്ള വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇത്തരം വിമര്‍ശനങ്ങളെ ജനങ്ങളോടൊപ്പം നിന്ന് പ്രതിരോധിക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിച്ച സര്‍ക്കാരാണിത്.

No comments