Breaking News

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്തമാസം പത്തിന് മുന്‍പ്

 


തിരുവനന്തപുരം: സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്തമാസം പത്തിന് മുന്‍പ് നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി. നാല്, അഞ്ച് തിയതികളില്‍ സംസ്ഥാനസമിതി യോഗം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേരും. ഇതില്‍ എല്ലാ സ്ഥാനാര്‍ഥികളെയും തിരഞ്ഞെടുക്കും.

സ്വന്തം അക്കൗണ്ടില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ പുതിയ ഘടക കക്ഷികള്‍ക്കായി വിട്ടുനല്‍കാനും തീരുമാനം ആയി. കൂടാതെ അടുത്ത ദിവസങ്ങളില്‍ . രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും തീരുമാനമായി. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് എട്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ 92 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ഇത്തവണ പാര്‍ട്ടിക്ക് പുതിയ ഘടക കക്ഷികള്‍ക്കായി കുറഞ്ഞത് എട്ടുസീറ്റുകളെങ്കിലും വിട്ട് നല്‍കേണ്ടി വരും.

No comments