ഉത്തരാഖണ്ഡില്‍ മഞ്ഞ് മല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സൗദി രാജാവ്
ഡെൽഹി : ഉത്തരാഖണ്ഡില്‍ മഞ്ഞ് മല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അനുശോചനം അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് സല്‍മാന്‍ രാജാവ് അനുശോചന സന്ദേശം അയച്ചത്.
ദുരന്തത്തിന്റെ വേദന പങ്കുവെക്കുന്നതായും രാഷ്ട്രപതിയെയും മരണപ്പെട്ടവരുടെ ബന്ധുക്കളെയും ഇന്ത്യന്‍ ജനതയെയും അനുശോചനം അറിയിക്കുന്നതായും രാജാവ് പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെന്നും കാണാതായവര്‍ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്ന് ആശിക്കുന്നതായും രാജാവ് പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചനം അറിയിച്ച് രാഷ്ട്രപതിക്ക് സന്ദേശം അയച്ചു.

No comments