കോവിഡ് വാക്സീന്‍ എടുക്കാത്ത സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഷാര്‍ജയില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
ദുബൈ : കോവിഡ് വാക്സീന്‍ എടുക്കാത്ത സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഷാര്‍ജയില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയിലൊരിക്കലും സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് 2 ആഴ്ചയില്‍ ഒരിക്കലുമാണ് പിസിആര്‍ എടുക്കേണ്ടതെന്ന് ദേശീയ ദുരന്ത നിവാരണ സമിതി ഷാര്‍ജ ഘടകം അറിയിച്ചു.
റസ്റ്ററന്റ്, കഫെ, സലൂണ്‍ ജീവനക്കാരും 2 ആഴ്ചയില്‍ ഒരിക്കല്‍ പിസിആര്‍ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. ഇതര എമിറേറ്റുകളിലെ വാക്സീന്‍ എടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാരും ആഴ്ചയില്‍ ഒരിക്കല്‍ പിസിആര്‍ എടുക്കണമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.

No comments