ധര്‍മ്മജന്‍ ബോള്‍ഗാട്ടി യുഡിഎഫിന്റെ ബാലുശ്ശേരി സീറ്റില്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ തീരുമാനമായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന
കോഴിക്കോട്: ധര്‍മ്മജന്‍ ബോള്‍ഗാട്ടി യുഡിഎഫിന്റെ ബാലുശ്ശേരി സീറ്റില്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ തീരുമാനമായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മറ്റൊരു സിനിമക്കാരന്റെ പേരാണ് കോഴിക്കോട് നോര്‍ത്ത് സീറ്റില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി കേള്‍ക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണത്.
എല്‍.ഡി.എഫ്. സ്ഥനാര്‍ഥികളുടെ സാധ്യതാ പട്ടികയിലാണ് സംവിധായകന്‍ രഞ്ജിത്തും ഇടംപിടിച്ചിരിക്കുന്നത്. സിറ്റിംഗ് എം.എല്‍.എ. എ. പ്രദീപ് കുമാറിന് നാലാം ഊഴം ലഭിച്ചില്ലെങ്കില്‍ ഏറെ സാധ്യതയുള്ളത് രഞ്ജിത്തിനെന്നാണ് സൂചന.
കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ് കുമാറിന് നാലാം ഊഴത്തിനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ വിരളമാണ്.

No comments