Breaking News

യു.ഡി.എഫിന് ബാലികേറാമലയായ ബാലുശ്ശേരി നിയോജക മണ്ഡലം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്.

 


ബാലുശ്ശേരി: യു.ഡി.എഫിന് ബാലികേറാമലയായ ബാലുശ്ശേരി നിയോജക മണ്ഡലം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്. സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ തന്നെ ഇറക്കുമെന്ന് ഉറപ്പായി. ഇതിനോടകം തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പൊതു പരിപാടികളില്‍ ധര്‍മ്മജന്‍ പങ്കെടുത്തിരുന്നെങ്കിലും ഇന്നലെയാണ് രാഷ്ട്രീയ പരിപാടിയില്‍ നേരിട്ടെത്തിയത്. കോണ്‍ഗ്രസ് 96ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനോജ് കുന്നോത്തിന്റെ 48 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് ധര്‍മ്മജനായിരുന്നു.

ബാലുശ്ശേരിയില്‍ മത്സര രംഗത്ത് ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഞാന്‍ കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ ഏതു മണ്ഡലത്തില്‍ മത്സരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

No comments