Breaking News

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ 7000 മുതല്‍ 10,000 വരെ കള്ള വോട്ടുകള്‍ സിപിഎം ചേര്‍ത്തു എന്ന് ആരോപണം..!! ഹൈക്കോടതിയെ സമീപിച്ച്‌ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം..


 ക​ണ്ണൂ​ര്‍: ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ധ​ര്‍​മ​ട​ത്ത്​ ക​ള്ള​വോ​ട്ട്​ ചേ​ര്‍​ക്കു​ന്ന​താ​യി യു.​ഡി.​എ​ഫ്​ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ധ​ര്‍​മ​ട​ത്ത് ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ത​ള്ളു​ന്ന​തി​നു​വേ​ണ്ടി പ​രാ​തി ന​ല്‍​കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ വോ​ട്ടു​ക​ള്‍ ത​ള്ളാ​ന്‍ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് യു.​ഡി.​എ​ഫ് ധ​ര്‍​മ​ടം മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യാ​ന​ന്ദ​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.


മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​മേ​ജ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട് ഈ ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ചേ​ര്‍​ക്കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്.


ഫോ​റം ന​മ്ബ​ര്‍ ഏ​ഴി​ല്‍ പ​രാ​തി ന​ല്‍​കി​യ​പ്പോ​ള്‍ ജി​ല്ല ക​ല​ക്ട​റു​ടെ അ​നു​വാ​ദ​മു​ണ്ടെ​ങ്കി​ലേ വോ​ട്ട് ത​ള്ളാ​ന്‍ സാ​ധി​ക്കൂ​വെ​ന്ന മു​ട​ന്ത​ന്‍ ന്യാ​യ​മാ​ണ് ത​ഹ​സി​ല്‍​ദാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ പ​റ​യു​ന്ന​ത്. ധ​ര്‍​മ​ട​ത്തെ ഭൂ​രി​ഭാ​ഗം ബി.​എ​ല്‍.​ഒ​മാ​രും സി.​പി.​എ​മ്മി​ന് വോ​ട്ട് വ​ര്‍​ധി​പ്പി​ക്കാ​ന്‍ കൂ​ട്ട് നി​ല്‍​ക്കു​ക​യാ​ണ്. ധ​ര്‍​മ​ട​ത്ത് വ്യാ​പ​ക​മാ​യി പു​തി​യ ഇ​ര​ട്ട വോ​ട്ടു​ക​ളും സി.​പി.​എം ചേ​ര്‍​ത്തു വ​രു​ന്നു. വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​റ​മ്ബാ​യി 70ാം ന​മ്ബ​ര്‍ ബൂ​ത്തി​ല്‍ 120 വോ​ട്ടു​ക​ള്‍ ത​ള്ളാ​ന്‍ കൊ​ടു​ത്തി​ട്ടും ബി.​എ​ല്‍.​ഒ​മാ​ര്‍ ഇ​തു​വ​രെ പ്ര​സ്തു​ത വോ​ട്ട​ര്‍​മാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍​പോ​ലും ത​യാ​റാ​യി​ട്ടി​ല്ല.


പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലെ 143ാം ന​മ്ബ​ര്‍ ബൂ​ത്തി​ല്‍ 100ല്‍ ​പ​രം വോ​ട്ടു​ക​ള്‍ ത​ള്ളാ​ന്‍ കൊ​ടു​ത്തി​ട്ടും നാ​ളി​തു​വ​രെ വോ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ധ​ര്‍​മ​ടം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു ശേ​ഷം പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ള്‍ ചേ​ര്‍​ക്കാ​ന്‍ അ​പേ​ക്ഷ​ക​ള്‍ വ​ന്നി​ട്ടു​ണ്ട്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും സി.​പി.​എ​മ്മി​നു​വേ​ണ്ടി വ്യാ​പ​ക​മാ​യി ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ചേ​ര്‍​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​തി​യു​ക്​​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ങ്കി​ല്‍ നീ​തി​ക്കാ​യി ഇ​ല​ക്​​ഷ​ന്‍ ക​മീ​ഷ​നെ​യും കോ​ട​തി​യെ​യും സ​മീ​പി​ക്കു​മെ​ന്നും യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​ര​ഘു​നാ​ഥ്, എം.​കെ. മോ​ഹ​ന​ന്‍ യു.​ഡി. എ​ഫ് ധ​ര്‍​മ​ടം മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ എ​ന്‍.​പി. താ​ഹി​ര്‍, സി.​എം.​പി ജി​ല്ല സെ​ക്ര​ട്ട​റി പി. ​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

No comments