Breaking News

ഫയലുകള്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ രണ്ടുതവണ കണ്ടെന്ന് പ്രതിപക്ഷ നേതാവ്

 


ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഫയലുകള്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ രണ്ടുതവണ കണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രം സംബന്ധിച്ച ഫയലുകള്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഐശ്വര്യകേരളയാത്രക്കിടെ ആലപ്പുഴയില്‍ വെച്ച്‌ സ്വതന്ത്രമത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവാണ് തനിക്ക് വിവരങ്ങള്‍ നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.

ഫയല്‍ നമ്ബറടക്കം എടുത്ത് പറഞ്ഞായിരുന്നു ഫിഷറീസ് മന്ത്രിക്കെതിരെ രമേശ് ചെന്നിത്തല ആരോപണമുയര്‍ത്തിയത്. മുഖ്യമന്ത്രിയടക്കം തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി ഇ.എം.സി.സി ഇടപാട് സംബന്ധിച്ച വിവരം തനിക്ക് ലഭിച്ച വഴിയും ചെന്നിത്തല വിവരിച്ചു.

No comments