Breaking News

പാലക്കാട്ടെ സിപിഎം സ്ഥാനാർഥി പട്ടികയിലൽ തർക്കം..!! വിടി ബല്‍റാമിനെതിരെ എം ബി രാജേഷ്..!! ഷൊര്‍ണൂരില്‍ പികെ ശശി; ഒപ്പം മന്ത്രി ബാലന്റെ ഭാര്യയും വിജയ രാഘവനും..

 


പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പാലക്കാട് ജില്ലയില്‍ നിന്നുള‌ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ജില്ലാ സെക്രട്ടറിയേ‌റ്റ് യോഗത്തില്‍ ധാരണയായി. മന്ത്രി എ.കെ ബാലന്റെ തരൂര്‍ സീ‌റ്റിലും കോങ്ങാട് സീ‌റ്റിലും മന്ത്രിയുടെ ഭാര്യ ജമീലയുടെ പേര് പാര്‍ട്ടി പരിഗണിച്ചപ്പോള്‍ മിക്ക ജില്ലാ സെക്രട്ടറിയേ‌റ്റ് അംഗങ്ങളും എതിര്‍ത്തു. പക്ഷെ ജമീലയുടെ പേര് നിര്‍ദ്ദേശിച്ചത് മേല്‍ഘടകത്തില്‍ നിന്നാണെന്ന് ജില്ലാ സെക്രട്ടറിയേ‌റ്റിനെ നേതാക്കള്‍ അറിയിച്ചു. തരൂരും കോങ്ങാടും ജില്ലയിലെ സംവരണ മണ്ഡലങ്ങളാണ്.


തൃത്താലയില്‍ വി.ടി ബല്‍റാമിനെതിരെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം എം.ബി രാജേഷിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.


എന്നാല്‍ ഒരു വിഭാഗം ഈ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും ബല്‍റാമിനെ തോല്‍പ്പിച്ച്‌ മണ്ഡലം പിടിച്ചെടുക്കാന്‍ രാജേഷിന് കഴിയുമെന്നാണ് ജില്ലാ സെക്രട്ടറിയേ‌റ്റ് വിലയിരുത്തിയത്.


കോങ്ങാട് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ സി.പി സുമോദിനെയും, മലമ്ബുഴയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെയും ജില്ലാ സെക്രട്ടറിയേ‌റ്റ് നിര്‍ദ്ദേശിച്ചു. പാലക്കാട് സീ‌റ്റില്‍ എ.പ്രഭാകരന്‍, പാര്‍ട്ടി പാലക്കാട് ജില്ലാസെക്രട്ടി സി.കെ രാജേന്ദ്രന്‍ എന്നിവരുടെ പേരുകളാണുള‌ളത്. ഒറ്റപ്പാലത്ത് നിര്‍ദ്ദേശിച്ചത് സ്ഥലം എം.എല്‍.എ ഉണ്ണിയുടെതും ഷൊര്‍ണ്ണൂരില്‍ പി.കെ ശശി എം.എല്‍.എയുടെയും തന്നെ പേരുകളാണ്.

No comments