Breaking News

കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തിലൂടെ വിജയിച്ച അഴീക്കോട് സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച്‌ കെഎം ഷാജി


 തിരുവനന്തപുരം: കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തിലൂടെ വിജയിച്ച അഴീക്കോട് സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച്‌ കെഎം ഷാജി. ലീഗ് നേതൃത്വത്തില്‍ ഇക്കാര്യം അറിയിച്ച ഷാജി താന്‍ പറഞ്ഞ രണ്ട് മണ്ഡലങ്ങളില്‍ ഏതെങ്കിലും കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അഴീക്കോടിന് പകരം കാസര്‍കോട് മത്സരിക്കാമെന്ന് ഷാജി അറിയിച്ചിരുന്നു.

കാസര്‍കോട് ഇല്ലെങ്കില്‍ കണ്ണൂരില്‍ മത്സരിക്കാമെന്നും കണ്ണൂര്‍ സീറ്റ് അഴിക്കോട് വെച്ചുമാറുന്നത് കോണ്‍ഗ്രസുമായി സംസാരിക്കണം. ഇല്ലെങ്കില്‍ മറ്റൊരു സീറ്റിലും മത്സരിക്കാന്‍ താത്പര്യമില്ലെന്നും മുസ്ലീം ലീഗ് നേതാക്കളോട് ഷാജി വ്യക്തമാക്കി.

No comments