DYFI നേതാക്കൾ റിമാൻഡിൽ
കോഴിക്കോട് > വിമാന യാത്രക്കൂലി വര്‍ധനക്കെതിരെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് സിപിഐ എം നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, ടി വി രാജേഷ് എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ദിനേശന്‍ എന്നിവരെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (4) വി വിനോദ് ഈ മാസം 16 വരെ റിമാന്‍ഡ് ചെയ്തത്.
2010 സെപ്തംബര്‍ ആറിനായിരുന്നു ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ എയര്‍ ഇന്ത്യയുടെ കോഴിക്കോട് ഓഫീസ് മാര്‍ച്ച്. ഓഫീസ് തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന കുറ്റമാണ് നടക്കാവ് പൊലീസ് ചുമത്തിയത്. വാറണ്ടിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരായപ്പോഴാണ് റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവായത്.

No comments