Breaking News

ജോയ്സ് ജോർജ്ജ് മാപ്പ് പറഞ്ഞു

 


ഇടുക്കി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്. പരാമര്‍ശം തെറ്റായിപ്പോയി എന്ന് അദ്ദേഹം പ്രതികരിച്ചു. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്.

കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഇരട്ടയാറില്‍ നടന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍വച്ചാണ് രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച്‌ ജോയ്‌സ് അശ്ലീല പരാമ‍ര്‍ശം നടത്തിയത്.

No comments