കോന്നി കോണ്‍ഗ്രസ് എഐസിസിസിക്ക് നല്‍കിയ കത്തിലെ ഒപ്പുകള്‍ വ്യാജമെന്ന് പരാതി..!! പിന്നിൽ ആര്.. തോൽവി ഭയമോ..??
തിരുവനന്തപുരം: കോന്നി മണ്ഡലത്തിലെ പോസ്റ്റര്‍ കത്ത് വിവാദം മുറുകുന്നു. അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനുമെതിരെ എഐസിസിസിക്ക് നല്‍കിയ കത്തിലെ ഒപ്പുകള്‍ വ്യാജമെന്ന് പരാതി. കത്തില്‍ ഒപ്പിട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ ഒപ്പാണെന്നും പ്രമാടം മണ്ഡലം പ്രസിഡന്റ് കെ. വിശ്വഭരന്‍ പറഞ്ഞു.
തുടര്‍ച്ചയായ മൂന്നാം ദിവസവും കോന്നിയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ തുടരുകയാണ്. അടൂര്‍ പ്രകാശിനും റോബിന്‍ പീറ്റര്‍ക്കുമെതിരെ ലക്ഷ്യം വെച്ചവരെ തിരിഞ്ഞു കൊത്തുകയാണ് പുതിയ സംഭവ വികാസങ്ങള്‍. കഴിഞ്ഞ ദിവസം പതിനേഴ് നേതാക്കള്‍ ഒപ്പിട്ട് എഐസിസിക്ക് അയച്ച കത്തിലാണ് വ്യാജ ഒപ്പ് ആരോപണം. കെപിസിസി അംഗം മാത്യു കുളത്തിങ്കല്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, എം എസ് പ്രകാശ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ പേരിലായിരുന്നു കത്ത്.
എന്നാല്‍ ഇതേ കത്തില്‍ പേരുള്ളവരാണ് ഒപ്പ് വ്യാജമാണെന്ന ആരോപിച്ച് രംഗത്തെത്തിയത്.
വള്ളിക്കോട്, ഏനാദിമംഗലം, തണ്ണിത്തോട് മണ്ഡലം പ്രസിഡന്റുമാരുടെ ശബ്ദ സന്ദേശവും പുറത്ത് വന്നു. വ്യാജ പ്രചരണത്തിനെതിരെ നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് പ്രാദേശിക നേതാക്കള്‍. അതേസമയം പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് ഇത്തരം നടപടികള്‍ ഉണ്ടാവുന്നതെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജും പറഞ്ഞു

No comments