Breaking News

കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞതായി പി സി ചാക്കോ പറഞ്ഞത് തെറ്റാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ .


 ഡല്‍ഹി: കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞതായി പി സി ചാക്കോ പറഞ്ഞത് തെറ്റാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ . പാര്‍ട്ടിക്കകത്തെ പോരായ്‌മകള്‍ സാധാരണയായി സംസാരിക്കാറുണ്ട്. കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പി സി ചാക്കോയോട് പറഞ്ഞിട്ടില്ല. ഈ അടുത്ത ദിവസങ്ങളിലൊന്നും പി സി ചാക്കോയോട് സംസാരിച്ചിട്ടില്ലെന്നും കെ സുധാകരന്‍ എം.പി വ്യക്തമാക്കി.

പി സി ചാക്കോ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയത് ഏത് സാഹചര്യത്തിലാണ് എന്നറിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. പി സി ചാക്കോയെ പോലുള്ള ആളുകള്‍ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എന്‍സിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

No comments