സ്വരാജിനെ തോല്‍പ്പിക്കണം; ബാബുവിന് കെട്ടിവയ്ക്കാനുള്ള പണം നല്‍കി ശബരിമല മുന്‍ മേല്‍ശാന്തി..!! തെറ്റ് തിരുത്താൻ അവസരം..
കൊച്ചി: അയ്യപ്പനെ അവഹേളിച്ച സ്വരാജിനെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി ശബരിമല മുന്‍ മേല്‍ശാന്തി. ഇതിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബുവിന് കെട്ടി വയ്ക്കാനുള്ള പണം ശബരിമല മുന്‍ മേല്‍ശാന്തിയായ ഏഴിക്കോട് ശശിധരന്‍ നമ്ബൂതിരി നല്‍കി. തൃപ്പുണ്ണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് കണ്‍വെന്‍ഷനില്‍ വച്ചാണ് ഏഴിക്കോട് ശശിധരന്‍ നമ്ബൂതിരി പണം നല്‍കിയത്.
ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം സ്വരാജ് എം എല്‍ എയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് നടപടി. അയ്യപ്പനെ അവഹേളിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇതിനു മുതിര്‍ന്നതെന്ന് ശശിധരന്‍ നമ്ബൂതിരി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പില്‍ സ്വരാജിന്റെ പ്രസംഗം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് യു ഡി എഫും ബി ജെ പിയും.
ശബരിമലയുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പരാമര്‍ശങ്ങളുടെ പഴയ വീഡിയോ കുത്തിപ്പൊക്കി വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചാണ് സ്വരാജിന് എതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നത്. 2018 ഒക്ടോബറില്‍ ആയിരുന്നു വിവാദമായ പരാമര്‍ശം. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് ആയിരുന്നു സ്വരാജ് പറഞ്ഞത്. സി പി എം പൊതുയോഗത്തില്‍ ആയിരുന്നു സ്വരാജിന്റെ വിമര്‍ശനം.
കഴിഞ്ഞ തവണ കെ ബാബുവില്‍ നിന്ന് 4467 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം സ്വരാജ് തൃപ്പുണ്ണിത്തുറ മണ്ഡലം പിടിച്ചെടുത്തത്. 2016ല്‍ ബി ജെ പി സ്ഥാനാര്‍ഥിയായ പ്രൊഫ തുറവൂര്‍ വിശ്വംഭരന്‍ 29,843 വോട്ടാണ് പിടിച്ചെടുത്തത്. ഇത് ബാബുവിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നായി. കാരണം, അതിനു മുമ്ബുള്ള തെരഞ്ഞെടുപ്പില്‍ ബാബുവിന്റെ ഭൂരിപക്ഷം 15, 778 വോട്ടും ബി ജെ പി സ്ഥാനാര്‍ഥിയുടെ വോട്ട് 4942 ഉം ആയിരുന്നു.
അതേസമയം, വൈസ് ചാന്‍സലറും പി എസ് സി ചെയര്‍മാനുമായിരുന്ന ഡോ കെ എസ് രാധാകൃഷ്ണന്‍ ആണ് മണ്ഡലത്തിലെ ബി ജെ പിയുടെ സ്ഥാനാര്‍ഥി. ബി ജെ പി ഉയര്‍ന്ന പരിഗണന നല്‍കുന്ന മണ്ഡലമായതിനാല്‍ പ്രചാരണത്തില്‍ യു ഡി എഫും എല്‍ ഡി എഫും ബി ജെ പിയും ഇവിടെ ഒപ്പത്തിനൊപ്പമാണ്. തൃപ്പുണ്ണിത്തുറ, മരട് നഗരസഭകളും കൊച്ചി കോര്‍പറേഷന്റെ എട്ടു ഡിവിഷനുകളും കുമ്ബളം, ഉദയംപേരൂര്‍ പഞ്ചായത്തും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മരട് മാത്രമേ യു ഡി എഫ് ഭരണത്തിലുള്ളൂ.

No comments