Breaking News

പി.സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കുന്നത് തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതിനു സമാനമാണ് എന്നു കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ടോം ആരോപിച്ചു.

 


പാലാ: സ്വന്തമായി പാര്‍ട്ടിയും ചിഹ്നവുമില്ലാതായ പി.ജെ ജോസഫ് ഇപ്പോള്‍ പി.സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കുന്നത് തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതിനു സമാനമാണ് എന്നു കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ടോം ആരോപിച്ചു.

പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പി.ജെ ജോസഫിന്റെ ശ്രമം. ഈ ശ്രമവുമായി ഹൈക്കോടതിയില്‍ എത്തിയ ജോസഫിനെ സുപ്രീം കോടതിയും, ഹൈക്കോടതിയും വരെ ഓടിച്ചു വിടുകയായിരുന്നു.

No comments