ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്..!! പാർട്ടിയെ സ്നേഹിക്കുന്നവർ ഇങ്ങനെ ചെയ്യില്ലെന്ന് അണികൾ..!! ജോസഫിന് കൊടുത്ത ഏറ്റുമാനൂരും.. ഭർത്താവ് മത്സരിച്ച് തോറ്റ വൈപ്പിനും.. ഒടുവിൽ അനാവശ്യ പിടിവാശി..
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്നും അവഗണിക്കപ്പെട്ടതിനു പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. ഏറ്റുമാനൂരില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനുശേഷമാണ് ലതികയുടെ പ്രഖ്യാപനം.
തന്നെ അനുകൂലിക്കുന്ന നിരവധി യുഡിഎഫ് പ്രവര്‍ത്തകരും മറ്റുള്ളവരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് ഏറ്റുമാനൂരില്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലതിക സുഭാഷ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാന്‍ ആരോ പിന്നില്‍ നിന്ന് കളിച്ചുവെന്നതുള്പ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് ലതിക ഉന്നയിച്ചത്. ഇതിനൊപ്പം കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വച്ച് തല മുണ്ഡനം ചെയ്ത് അവര്‍ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഏറ്റുമാനൂരില്‍ സീറ്റ് ലഭിക്കാതിരുന്നെങ്കിലും, അവസാന നിമിഷം വരെ തന്റെ പേര് വൈപ്പിനിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് ചില നേതാക്കള്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍, ആ പ്രതീക്ഷയ്ക്കും അവസാനം മങ്ങലേറ്റുവെന്നും ലതിക പറഞ്ഞു.

No comments