നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡിനെ നിലപാടറിയിച്ചെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഷാഫി പറമ്ബില്‍ എംഎല്‍എയെ പാലക്കാട് നിന്ന് മാറ്റില്ല. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ രീതിയില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍ എംപി എഐസിസിയുടെ സ്ക്രീനിംഗ് കമ്മിറ്റി ബഹിഷ്ക്കരിച്ചു.
കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന് കണ്ണൂരില്‍ നിന്ന് മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന സൂചനകള്‍ക്കിടെയാണ് മുല്ലപ്പള്ളി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇതോടെ തന്‍റെ കെപിസിസി അധ്യക്ഷ പദവി അടഞ്ഞ അധ്യായമെന്ന് കെ സുധാകരന്‍ പറഞ്ഞു.

No comments