നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെ പി സി സി ക്ക് പരാതിയുമായി ബാലുശ്ശേരി യു ഡി എഫ് യോഗം
കോഴിക്കോട് | നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെ പി സി സി ക്ക് പരാതിയുമായി ബാലുശ്ശേരി യു ഡി എഫ് യോഗം. ധര്‍മജന്‍ സ്ഥാനാര്‍ഥിയായാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിലും രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണം. നടിയെ ആക്രമിച്ച കേസിലടക്കം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ ധര്‍മജന്‍ ദിലീപിനെ ശക്തമായി പിന്തുണച്ചത് വിവാദമായിരുന്നു.

No comments