42 വര്‍ഷം ഭരിച്ച പഞ്ചായത്ത് യു ഡി എഫിന് നഷ്‌ടമാകുന്നു..?? രണ്ട് ദിവസത്തിനുളളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് മുന്നറിയിപ്പ്..!! പ്രശ്നത്തിന് മരുന്ന് ഞങ്ങൾ നൽകുന്നത് സുധാകരനും മുരളീധരനും.. പാലക്കാട്ടേക്ക്.. പക്ഷേ..
പാലക്കാട്: ഷാഫി പറമ്ബിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഡി സി സി അദ്ധ്യക്ഷന്‍ എ വി ഗോപിനാഥ് അടക്കം അംഗങ്ങളായ പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്തിന്റെ ഭരണം യു ഡി എഫിന് നഷ്‌ടമായേക്കും. എ വി ഗോപിനാഥ് അടക്കമുളള യു ഡി എഫ് അംഗങ്ങള്‍ പഞ്ചായത്ത് സമിതിയില്‍ നിന്ന് രാജിവയ്‌ക്കാനുളള നീക്കം ആരംഭിച്ചു. 42 വര്‍ഷമായി യു ഡി എഫിന്റെ കൈയിലുളള പഞ്ചായത്തിന്റെ ഭരണമാണ് ഇതോടെ ഒറ്റയടിക്ക് നഷ്‌ടമാകുന്നത്. പതിനാറംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളാണുളളത്. സി പി എമ്മിന് അഞ്ചംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
രാജി ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം ചേരുന്നുണ്ട്. രാജി പ്രഖ്യാപനത്തിലൂടെ പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി കളത്തിലിറങ്ങാനാണ് എ വി ഗോപിനാഥിന്റെ ലക്ഷ്യം.
രണ്ട് ദിവസത്തിനുളളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് എ വി ഗോപിനാഥ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
എ വി ഗോപിനാഥുമായി സമവായചര്‍ച്ചയ്‌ക്ക് വി കെ ശ്രീകണ്‌ഠനടക്കം പോയെങ്കിലും കാര്യമുണ്ടായില്ല. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും അതിന്റെ ഇരയാണ് താനെന്നുമാണ് എ വി ഗോപിനാഥ് പറയുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായശേഖരണം നടത്തുകയാണെന്നും, തന്നെ ഡി സി സി പ്രസിഡന്റാക്കാമെന്ന് നേരത്തേ ഉറപ്പ് നല്‍കിയതാണെന്നും എ വി ഗോപിനാഥ് പറയുന്നു.
താനായിട്ട് നേതൃത്വത്തോട് ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ല. എന്തുകൊണ്ട് നടപ്പായില്ല എന്നുമറിയില്ല. തന്റെ പേര് നിര്‍ദേശിച്ച കാര്യം ചെന്നിത്തല അറിയിച്ചതുമാണ്. എന്നിട്ടുമത് നടപ്പായില്ല. താനിറങ്ങിയാല്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അത് പുതിയ ഊര്‍ജമാകും. അത് ചിലര്‍ക്കിഷ്‌ടമല്ലെന്നും എ വി ഗോപിനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

No comments