Breaking News

പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്​ ശിവസേന.


 പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്​ ശിവസേന. പകരം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ തീരുമാനം പ്രഖ്യാപിച്ച്‌ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

'പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമോ എന്നറിയാന്‍ ധാരാളം ആളുകള്‍ ജിജ്ഞാസയോടെ കാത്തിരിക്കുന്നുണ്ട്. പാര്‍ട്ടി പ്രസിഡന്‍റ ഉദ്ദവ്​ താക്കറെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണിത്​ പറയുന്നത്​. നിലവിലെ സാഹചര്യത്തില്‍ ബംഗാളില്‍ നടക്കുന്നത്​ ദീദിയും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമാണ്​. എല്ലാ 'എമ്മു'കളും-മണി, മീഡിയ, മസില്‍-എന്നിവ മമതാ ദീദിക്കെതിരെ ഉപയോഗിക്കുന്നു.

No comments