Breaking News

ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ സാങ്കേതിക വിദ്യയിലുള്ള എം 3 വോട്ടിംഗ് മെഷീനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നത്

 


ആലപ്പുഴ : ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ സാങ്കേതിക വിദ്യയിലുള്ള എം 3 വോട്ടിംഗ് മെഷീനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ച്‌ വന്നിരുന്ന എം 2 മെഷീനുകളെ അപേക്ഷിച്ച്‌ എം 3 ഉപയോഗിക്കുന്നത് വഴി പോളിങ്ങില്‍ കൂടുതല്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കാന്‍ സാധിക്കും. എം 3 മെഷീനില്‍ ഒരേ സമയം നോട്ട ഉള്‍പ്പടെ 384 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ചേര്‍ക്കാന്‍ സാധിക്കും. എം 2വില്‍ 64 സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നത്.

യന്ത്ര തകരാറുകള്‍ സ്വയം കണ്ടെത്താന്‍ സാധിക്കുമെന്നതാണ് എം 3 മെഷീനിന്റെ മറ്റൊരു പ്രത്യേകത.ഇതുവഴി തകരാറിലായ ഇ. വി. എം മെഷീനുകള്‍ പെട്ടെന്ന് കണ്ടെത്താനും സാധിക്കും.

No comments