Breaking News

ഏറെയും പുതുമുഖങ്ങൾ; പാലക്കാട്ടെ കോണ്‍ഗ്രസ് സാധ്യത പട്ടിക ഇങ്ങനെ..

 


പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് മത്സരിക്കാനിടയുള്ള മണ്ഡലങ്ങളിലെ സാധ്യത പട്ടികയായി. നിലവിലെ സിറ്റിംഗ് എംഎല്‍എമാരായ ഷാഫി പറമ്ബിലും വിടി ബല്‍റാമും വീണ്ടും മത്സരിക്കും.

മലമ്ബുഴയില്‍ എസ്‌കെ അനന്തകൃഷ്ണന്റെയും കുമാരസ്വാമിയുടെയും പേരാണുള്ളത്. ചിറ്റൂരില്‍ സുമേഷ് അച്യൂതന്റെയും പിവി രാജേഷിന്റെയും പേരാണ് പട്ടികയിലിടം നേടിയിട്ടുള്ളത്.

നെന്മാറയില്‍ സി ചന്ദ്രന്റെയും വിഎസ് വിജയരാഘവന്റെയും പേരാണുള്ളത്. ആലത്തൂരില്‍ പാളയം പ്രദീപിന്റെയും കെഎ ഫെബിന്റെയും പേരുകള്‍ ഇടം പിടിച്ചു.

ഒറ്റപ്പാലത്ത് ഡോ പി സരിന്റെയും പി ഹരിഗോവിന്ദന്റെയും പേരുകളാണുള്ളത്. കോങ്ങാട് കെഎ തുളസിയുടെ പേര് മാത്രമേ പട്ടികയിലുള്ളൂ.

ഷൊര്‍ണ്ണൂരില്‍ സി സംഗീതയുടെയും ടിഎച്ച്‌ ഫിറോസ് ബാബുവിന്റെയും പേരുകളാണുള്ളത്. പട്ടാമ്ബിയില്‍ സിപി മുഹമ്മദിന്റെയും കെഎസ്ബിഎ തങ്ങള്‍ എന്നിവരുടെ പേരുകളാണുള്ളത്.

No comments