എല്‍.ഡി.എഫ് ദുര്‍ബല സ്ഥാനാര്‍ഥികളെയിറക്കി ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരമൊരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്
സുല്‍ത്താന്‍ ബത്തേരി: എല്‍.ഡി.എഫ് ദുര്‍ബല സ്ഥാനാര്‍ഥികളെയിറക്കി ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരമൊരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലമ്ബുഴയില്‍ കഴിഞ്ഞ തവണ വി.എസ്. അച്യുതാനന്ദനെയാണ് സി.പി.എം മത്സരിപ്പിച്ചതെങ്കില്‍ ഇത്തവണ അവിടെ പ്രമുഖരാരുമില്ല. മഞ്ചേശ്വരമടക്കമുള്ള മണ്ഡലങ്ങളിലും സമാന സ്ഥിതിയാണുള്ളത്.
ബി.ജെ.പിയും സി.പി.എമ്മും പരസ്പരം കൈകോര്‍ക്കുന്നതിെന്‍റ തെളിവാണിത്. നേമം ഗുജറാത്താണെന്നാണ് ബി.ജെ.പി പറഞ്ഞത്. ആ ഗുജറാത്തില്‍ യു.ഡി.എഫിെന്‍റ കൊടിനാട്ടാനാണ് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്.

No comments