പട്ടാമ്ബിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്
പട്ടാമ്ബിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റില്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. തര്‍ക്കമുണ്ടായിരുന്ന കല്‍പറ്റ, നിലമ്ബൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്ബി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്.
ഇന്നലെ രാത്രിയോടെ ഈ ആറ് സീറ്റുകളെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തി. പി സി വിഷ്ണുനാഥ് വട്ടിയൂര്‍കാവിലും ടി സിദ്ദീഖ് കല്‍പറ്റയിലും ആര്യാടന്‍ ഷൌക്കത്ത് പട്ടാമ്ബിയിലും റിയാസ് മുക്കോളി തവനൂരിലും വി വി പ്രകാശ് നിലമ്ബൂരിലും കല്ലട രമേശ് കുണ്ടറയിലും ജനവിധി തേടട്ടെ എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.

No comments