Breaking News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവം കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം.


പിറവം : സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവം കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം. പ്രതിഷേധിച്ച്‌ പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ജില്‍സിന്റെ രാജി.

പണവും ജാതിയും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നും ജില്‍സ് ആരോപിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജില്‍സ്.

ആദ്യഘട്ടത്തില് സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയില്‍ ജില്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ സിന്ധു മോള്‍ ജേക്കബിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

No comments