തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മത്സരിക്കുക കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം (എം.എന്‍.എം) നേതൃത്വം നല്‍കുന്ന മുന്നണിയില്‍.
തമിഴ്‌നാട് : തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മത്സരിക്കുക കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം (എം.എന്‍.എം) നേതൃത്വം നല്‍കുന്ന മുന്നണിയില്‍. ഇരുകക്ഷികളും തമ്മിലുള്ള സഖ്യചര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായതായും എസ്.ഡി.പി.ഐ 18 സീറ്റുകളില്‍ മത്സരിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കമല്‍ ഹാസനും എസ്.ഡി.പി.ഐ നേതാവ് ദെഹ്‌ലാന്‍ ബാഖവിയും തമ്മിലുള്ള ചര്‍ച്ചക്കു ശേഷമാണ് ഇരുകക്ഷികളും സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചത്. 25 സീറ്റുകള്‍ നല്‍കണമെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആവശ്യമെങ്കിലും 18-ല്‍ തൃപ്തിപ്പെടുകയായിരുന്നു.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയുമായി സഖ്യത്തിലായിരുന്ന എസ്.ഡി.പി.ഐ ചെന്നൈ സെന്‍ട്രലില്‍ മത്സരിച്ചിരുന്നു.

No comments