രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതായി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് കേസുകള്‍ വീണ്ടും വര്‍ധിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് കേസുകള്‍ വീണ്ടും വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 15,817, പഞ്ചാബില്‍ 1,408, കര്‍ണാടക 833, ഗുജറാത്ത് 715, തമിഴ്‌നാട് 670, മധ്യപ്രദേശ് 603, ഡല്‍ഹി 431, ഹരിയാന 385 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം ആയി.

No comments