പുതുച്ചേരിയിൽ വൻ ട്വിസ്റ്റ്..!! മുന്‍ മുഖ്യമന്ത്രി വി. നാരായണസ്വാമിയെ ഒഴിവാക്കി പുതുച്ചേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക.. കാരണം..
പുതുച്ചേരി: മുന്‍ മുഖ്യമന്ത്രി നാരായണസ്വാമിയെ ഒഴിവാക്കി പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപട്ടിക എ.ഐ.സി.സി പുറത്തുവിട്ടു.
പ്രധാനപ്പെട്ട 14 മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഘട്ട പട്ടിക ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്.
അഞ്ച് കോണ്‍ഗ്രസ് നിയമസഭാ സാമാജികരും ഒരു ഡി.എം.കെ അംഗവും കാലുമാറിയതിനെത്തുടര്‍ന്ന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട നാരായണസ്വാമി സര്‍ക്കാര്‍ ഫെബ്രുവരി 22നാണ് രാജിവെച്ചത്.
നാരായണസ്വാമിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. നാരായണസ്വാമിയോട് കാണിച്ചത് അനീതിയാണെന്നും സീറ്റ് നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
30 നിയമസഭ സീറ്റുകളില്‍ 15 എണ്ണത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ഡി.എം.കെ 13 സീറ്റുകളില്‍ മത്സരിക്കുേമ്ബാള് മറ്റൊരു സഖ്യകക്ഷി രണ്ടു സീറ്റുകളില്‍ ജനവിധി തേടും.
സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങള്‍ തടയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് ഡി.എം.കെ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഡി.എം.കെ നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അതൃപ്തിയും അറിയിച്ചു.
ഇക്കുറി നാരായണസ്വാമിയുടെ നെല്ലിതോപ് സീറ്റില്‍ ഡി.എം.കെയാണ് മത്സരിക്കുന്നത്.

No comments