Breaking News

മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

 


കണ്ണൂർ : മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ധര്‍മടത്തെ കുറിച്ച്‌ കെ സുധാകരന്‍ തന്നോട് മനസ് തുറന്ന് സംസാരിച്ചു. യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ കോട്ട കെട്ടി ഇരിക്കൂറിനെ കാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പി സി ചാക്കോ സുധാകരനെ കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണ്. കെ സുധാകരനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ മീഡിയവണിനോട് നടത്തിയ പരാമര്‍ശത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് എല്ലാവരും സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ സുധാകരന്‍. വര്‍കിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ല.

No comments