വികാര പ്രകടനമായിരുന്നു കുറ്റ്യാടിയില്‍ അരങ്ങേറിയതെന്ന് കുറ്റ്യാടിയിലെ സി.പി.എം സ്ഥാനാര്‍ഥി
കോഴിക്കോട്: സി.പി.എം ചിഹ്നത്തില്‍ സ്ഥാനാര്‍ഥി ഇല്ലെന്നറിഞ്ഞപ്പോള്‍ ഉണ്ടായ താല്‍ക്കാലിക വികാര പ്രകടനമായിരുന്നു കുറ്റ്യാടിയില്‍ അരങ്ങേറിയതെന്ന് കുറ്റ്യാടിയിലെ സി.പി.എം സ്ഥാനാര്‍ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍. തെരുവില്‍ പരസ്യ പ്രതിഷേധത്തില്‍ പങ്കെടുത്തവരെല്ലാം ഇപ്പോള്‍ പ്രചരണത്തില്‍ സജീവമാണ്. ആരും പിറകോട്ട് പോയിട്ടില്ല. അതേസമയം, പ്രതിഷേധ പ്രകടനത്തില്‍ പാര്‍ട്ടി മെമ്ബര്‍മാര്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അത് അച്ചടക്ക ലംഘനമാണ്. അത്തരക്കാര്‍ക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

No comments