മധ്യകേരളത്തിലെ നാലു ജില്ലകളില്‍ നിന്ന് യുഡിഎഫിന് ലഭിക്കുക 25 സീറ്റുകൾ..!? കോട്ടയത്ത് 5 ഇടുക്കിയിലെ 4 സീറ്റ് ഉറപ്പ്..!! എറണാകുളത്ത് 11, തൃശൂരിൽ 5..!! കെപിസിസി യോഗത്തില്‍ കണക്കുകള്‍ നിരത്തി ഡിസിസി പ്രസിഡന്റുമാര്‍..!!
തിരുവനന്തപുരം: മധ്യകേരളത്തില്‍ ഇക്കുറി മികച്ച നേട്ടമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടെങ്കിലും അതിന്‍്റെ ദോഷം ഒട്ടും ഉണ്ടാകില്ലെന്നാണ് ഡി സി സി അധ്യക്ഷന്‍മാരുടെ യോഗത്തില്‍ നേതാക്കള്‍ നല്‍കിയ റിപ്പോര്‍ട്ട്. മധ്യകേരളത്തിലെ നാലു ജില്ലകളില്‍ നിന്നു മാത്രം 25 സീറ്റുകള്‍ കിട്ടുമെന്നും ഡിസിസി പ്രസിഡന്‍്റുമാര്‍ പറയുന്നു.
കോട്ടയത്ത് അഞ്ച്, ഇടുക്കിയില്‍ നാല്, എറണാകുളത്ത് 11, തൃശൂര്‍ അഞ്ച് എന്നിങ്ങനെയാണ് ഡിസിസികള്‍ നല്‍കിയ സീറ്റു കണക്കുകള്‍. കോട്ടയത്ത് പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ, ചങ്ങനാശേരി സീറ്റുകള്‍ കിട്ടുമെന്നാണ് വിലയിരുത്തല്‍.
കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കടുത്ത മത്സരം നടന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇവിടങ്ങളില്‍ അമ്ബതു ശതമാനം സാധ്യതയുണ്ടെന്നും ഡിസിസി വ്യക്തമാക്കുന്നു. ഇടുക്കിയില്‍ ദേവികുളം ഒഴികെ നാലു സീറ്റും വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉടുമ്ബന്‍ചോലയില്‍ ശക്തമായ മത്സരം നടന്നുവെങ്കിലും വിജയം ഒപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍.
എറണാകുളത്ത് പിറവം, മൂവാറ്റുപുഴ, പെരുമ്ബാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട്, തൃക്കാക്കര, എറണാകുളം, പറവൂര്‍, തൃപ്പൂണിത്തുറ, കളമശേരി മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷ. തൃശൂരില്‍ അഞ്ചിടത്ത് വിജയിക്കുമെന്നും ഡിസിസികള്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വടക്കാഞ്ചേരി, തൃശൂര്‍, ഒല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങളാണ് വിജയം ഉറപ്പാക്കിയിട്ടുളളത്.
ഇതിനു പുറമെ പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും ഡിസിസി പ്രസിഡന്‍്റുമാരുടെ അവലോകനത്തില്‍ വ്യക്തമാക്കുന്നു.

No comments