Breaking News

ജില്ലയില്‍ ഇന്ന് 3767 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

 


കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3767 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. എം പീയൂഷ് അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ട് പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി. 44 പേരുടെ ഉറവിടം വ്യക്തമല്ല. 3706 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് പോസിറ്റീവ് ആയത്. 858 പേര്‍ കൂടി രോഗമുക്തി നേടി. 14671 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി(ടി. പി. ആര്‍ ) നിരക്ക് 26.56 ശതമാനമാണ.

No comments