സിപിഎം ബന്ധം അവസാനിപ്പിക്കുമെന്ന സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: സിപിഎം ബന്ധം അവസാനിപ്പിക്കുമെന്ന സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല' ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.
നേരത്തെ രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റ് നിഷേധിച്ചതോടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു.

No comments